ലഹരി വിരുദ്ധ റാലി

ലഹരിക്കെതിരെ മൗന ജാഥ നടത്തി എസ്.ബി.വി എടച്ചാക്കൈ ശാഖ തൃക്കരിപ്പൂർ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻറെ ആഹ്വാനപ്രകാരം മദ്രസ തലങ്ങളിൽ സംഘടിപ്പിക്കുന്ന ലഹരി ബോധവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായി എടച്ചാക്കൈ അഴീക്കാൽ ഇർശാദുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്റസയിൽ സ്പെഷ്യൽ അസംബ്ലിയും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു. മുഖത്തിനുള്ള ലഹരി വിരുദ്ധ ജാഥയ്ക്ക് എസ് കെ എസ് ബി വി ശാഖാ നേതാക്കൾ നേതൃത്വം നൽകി. സ്പെഷ്യൽ അസംബ്ലി മദ്രസ ലീഡർ നിദാൽ നിയാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സദർ മുഅല്ലിം ഹാരിസ് ഹസനി അധ്യക്ഷനായി. മദ്രസാ അധ്യാപകൻ അബൂ നാജിയ അസ്അദി വിഷയാവതരണം നിർവഹിച്ചു. ജമാഅത്ത് വൈസ് പ്രസിഡണ്ട് എൻ.സി റംസാൻ ഹാജി, മദ്റസ കൺവീനർ നങ്ങാരത്ത് ഇബ്രാഹിം, ജമാഅത്ത് മെമ്പർമാരായ എസ് എസ് സി മുഷ്താഖ്, പി.ഉസ്മാൻ, പി ആർ മുസ്തഫ,എൻ.ബി ശറഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർത്ഥികളെ എസ് ബി വിയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു..