പരിസ്ഥിതി ദിന വാരാചരണം

പരിസ്ഥിതി ദിന വാരാചരണത്തിന് തുടക്കമായി തൃക്കരിപ്പൂർ: സുന്നി ബാലവേദി തൃക്കരിപ്പൂർ റെയിഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന വാരാചരണ ക്യാമ്പയിനിന് എടച്ചാക്കൈ അഴീക്കാൽ ഇർശാദുൽ ഇസ്‌ലാം ഹയർസെക്കൻഡറി മദ്റസയിൽ തുടക്കമായി. ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി എ.സി ഹാരിസ് അൽ ഹസനി ഉദ്ഘാടനം നിർവഹിച്ചു. എടച്ചാക്കൈ ജമാഅത്ത് സെക്രട്ടറി പി.ഉസ്മാൻ വൃക്ഷത്തെ ശാഖ എസ് ബി വി പ്രവർത്തകർക്ക് കൈമാറി. റൈഞ്ച് കൺവീനർ പി.സി റഷീദ് മൗലവി, ജമാഅത്ത് സെക്രട്ടറി പി.കെ താജുദ്ദീൻ ,എൻ.ഇബ്റാഹീം ,പി.ആർ മുസ്തഫ, അഷ്റഫ് മൗലവി, മുഹമ്മദ് റാഫി അസ്ഹരി തുടങ്ങിയവർ സംബന്ധിച്ചു. .