About Us

IRSHADUL ISLAM HIGHER SECONDARY MADRASA

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ 1919ാം നമ്പർ ആയി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന മദ്റസയാണ് എടച്ചാക്കൈ അഴീക്കൽ ഇർശാദുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്റസ. എടച്ചാക്കൈ അഴീക്കൽ ഇർശാദുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ മേൽനോട്ടത്തിലായി പ്രവർത്തിക്കുന്ന ഈ മദ്റസയ്ക്ക് 2 ബ്രാഞ്ചുകൾ ഉണ്ട് 420 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഈ മദ്റസയിൽ 15 അധ്യാപകർ അധ്യാപന രംഗത്ത് പ്രവർത്തിക്കുന്നു. ഇസ്‌ലാമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ധാർമിക ശിക്ഷണം ഇളം തലമുറയ്ക്ക് ലഭ്യമാക്കുന്നതിൽ ഏവർക്കും മാതൃകയാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നു.സഹകാരികൾക്കും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു.

Team Messages

നിശ്ചയം വിജ്ഞാനം നഷ്ടപ്പെടലും അജ്ഞത സ്ഥിരപ്പെടലും മദ്യപാനവും പരസ്യമായ വ്യഭിചാരവും അന്ത്യദിനത്തിന്‍റെ അടയാളങ്ങളാകുന്നു.

പ്രചോദനാത്മക ഉദ്ദരണി

സാമൂഹികമായി സജീവവും ഊർജ്ജസ്വലവുമായ ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണ് ഇർശാദുൽ ഇസ്‌ലാം ജമാഅത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം എന്നതിനാൽ, വർഷങ്ങളായി മത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള പരിശ്രമത്തിന്റെ പാതയിലാണ് ജമാഅത്ത്. നമ്മുടെ ഉസ്താദുമാരുടെ ശക്തമായ ശ്രമങ്ങളിൽ ജമാഅത്ത് അഭിമാനിക്കുന്നു. സംസ്ഥാന തലങ്ങളിൽ പരീക്ഷ , മത്സര പരിപാടികളിൽ നമ്മുടെ സ്ഥാപനത്തിന് ഉന്നത സ്ഥാനം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള ഇസ്ലാമിക വിദ്യാഭ്യാസം നേടുന്നതിനുള്ള മികച്ച അവസരങ്ങൾ മദ്റസ വഴി ജമാഅത്ത് സഹായം നൽകുന്നു. ജമാഅത്തിന്റെ മഹല്ലത്തിന്റെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്ന മഹല്ല് നിവാസികൾ , സ്വദേശ വിദേശ ശാഖ കമ്മിറ്റികൾ, പ്രിയപ്പെട്ട ഉസ്താദുമാർ ഏവർക്കും നാഥൻ നന്മ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

P JAMAL HAJI
President

PK THAJUDHEEN
Secretary

K ABDUNNASER
Treasurer

ആധുനിക ശാസ്ത്രങ്ങളുടെ നൂതന വളർച്ചയിലൂടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ ഇസ്ലാമിക ശാസ്ത്രങ്ങളിൽ മത ചൈതന്യം പുനരുജ്ജീവിപ്പിക്കാനും എല്ലാം ബൗദ്ധിക പരിപാടികളിലും മുൻകാല മുസ്ലിം സമൂഹത്തിൻറെ ചലനാത്മക പങ്കും വിദ്യാഭ്യാസ മികവും പുനസ്ഥാപിക്കാനും ഇസ്ലാമിക വിദ്യാഭ്യാസത്തിലെ വൈദഗ്ധ ഒരു കേന്ദ്രമായി മാറുക എന്നതാണ് ഇർഷാദുൽ ഇസ്ലാം മദ്റസ കൊണ്ട് നാം ലക്ഷ്യമാക്കുന്നത് ഏകീകൃത വിശുദ്ധ ഖുർആനിലും വിശുദ്ധ പ്രവാചകന്‍ സ്വല്ലള്ളാഹു അലൈഹിവസല്ലമയുടെ പാരമ്പര്യത്തിലും പ്രഖ്യാപിച്ചത് പോലെ അറിവിൻറെയും ഐക്യത്തിന്റെയും ഇസ്ലാമിക പാരമ്പര്യത്തിന് അനുസൃതമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് വിഭാവനം ചെയ്യുന്ന പാഠ്യ പദ്ധതികൾ തനതായ രൂപത്തിൽ കൈമാറുകയും പാഠ്യ പദ്ധതിക്ക് പുറമേ വിദ്യാർത്ഥികളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ വളർത്തിയെടുക്കാൻ ഉദ്ദേശിച്ച് എഴുത്ത് പ്രസംഗ പരിശീലനം, ചിട്ടയായ ജീവിതം വാർത്തെടുക്കുന്നതിന് വേണ്ടി പ്രതിവാര അസംബ്ലി, സുന്നത്ത് ജമാഅത്തിന്റെ മുഖമുദ്രയായ ഹദ്ദാദ് റാത്തീബ് മറ്റു പ്രാർത്ഥന സദസ്സുകൾ, അനുബന്ധവും സമയോചിതവുമായ കാലിക പ്രവർത്തനങ്ങളും ഇടപെടലുകളും നടത്തിവരുന്നു.

A.C Haris Al Hasani
PRINCIPAL